Tuesday 28 December 2010

അയ്യപ്പ ഭക്തി ഗാനങ്ങള്‍

അയ്യപ്പ ഭക്തി ഗാനങ്ങള്‍

ഹരിവരാസനത്തിന്റെ രചയിതാവ് കുളത്തൂര്‍ അയ്യര്‍ അല്ല ജാനകിയമ്മ ആണെന്ന വാദം
(പാട്ടെഴുത്ത്,രവിമേനോന്‍,മാതൃഭൂമി ആശ്ചപ്പതിപ്പു ലക്കം 88:43)
ശരിയാവാം. പക്ഷേ പോളച്ചിറയ്ക്കല്‍ കൊച്ചു തൊമ്മനെകുറിച്ചെഴുതിയത് ശരിയാണെന്നു തോന്നുന്നില്ല.
മാവേലിക്കര പോളച്ചിറയ്ക്കല്‍ കൊച്ച് ഉമ്മന്‍ ‍(കൊച്ചു തൊമ്മന്‍ അല്ല) കോണ്ട്രാക്ടറെ കുറിച്ചു സചിത്രവിവരണം
ഇടമറുകിന്റെ ശബരിമലയും പരുന്തു പറക്കലും മകരവിളക്കും
(ഇന്ത്യന്‍ എതീസ്റ്റ്,ന്യൂ ഡല്‍ഹി1988. ഈ ലേഖകനും ഇടമറുകും തമ്മില്‍ 1975 ജനുവരി മുതല്‍ ജനയുഗം
വാരികയില്‍ നടത്തിയ തുടര്‍സംവാദത്തിന്റെ
പുസ്തകരൂപം) എന്ന പുസ്തകതിലെ അഞ്ചാം അധ്യായത്തില്‍ -കത്തനാര്‍ പണിയിച്ച ക്ഷേത്രം-വായിക്കാം.
1900 ല്‍ ഉണ്ടായ അഗ്നിബാധയെ തുടര്‍ന്ന്‍
1904 ല്‍ പുനര്‍നിര്‍മ്മാണം തുടങ്ങിയത് മാവേലിക്കരയിലെ കൊച്ച് ഉമ്മന്‍ ആയിരുന്നു.കൊല്ലം പൂതക്കുളങ്ങര
കൊട്ടാരവളപ്പില്‍ നിര്‍മ്മിക്കപ്പെട്ട ശില്‍പങ്ങളും മറ്റും
അഴിച്ച് ,കോട്ടയം.മുണ്ടക്കയം,പടിഞ്ഞാറെപ്പാറ വഴി ശബരിമലയില്‍ എത്തിച്ചതെല്ലാം കൊച്ചുമ്മന്‍.ക്ഷേത്രം
പണിതീരുന്നതിനു മുമ്പു 1907ല്‍ കൊച്ച് ഉമ്മന്‍
മുതലാളി മരിച്ചു.ആണ്മക്കള്‍ ചെറുപ്പം. തുടര്‍ന്നു മകളുടെ ഭര്‍ത്താവ് വടക്കേതലയ്ക്കല്‍ സ്കറിയാ കത്തനാര്‍ പണിനടത്തിയത്
1910-13 കാലഘട്ടത്തില്‍.
തെറ്റൂ പറ്റിയത് ഗാനം എഴുതിയ ആര്‍.കെ.ദാമോദരനാവാം.ഒരുപക്ഷേ മനപ്പൂര്‍വ്വം തെറ്റുവരുത്തിയതാകാം.ഇനി
ഡോ.എസ്സ്.കെ നായര്‍ക്കു തെറ്റു പറ്റിയതുമാവാം.
ഡോക്ടര്‍ പുതിയൊരാളെ സൃഷ്ടിച്ചതുമാവാം.നോവലിസ്റ്റിനു പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കാം.കവികള്‍ക്ക്
അതവലംബമാക്കി ഗാനം എഴുതാം.പക്ഷേ
അതെല്ലാം ചരിത്രമാവില്ല.
ഏതായാലും ശബരിമല പുതുക്കി പണിതത് മാവേലിക്കര പോളച്ചിറയ്ക്കല്‍ കൊച്ച് ഉമ്മന്‍ മുതലാളിയും പുത്രീഭര്‍ത്താവ്
സ്കറിയാ കത്തനാരുമാണ്‌
അര്‍ത്തുങ്കല്‍ കാരന്‍ കൊച്ചു തൊമ്മന്‌ അതില്‍ പങ്കില്ല.

No comments: