Sunday 11 January 2009

ജോസഫ്‌ ഇടമറുക്‌ ഇന്നില്ല;

പക്ഷേ മുണ്ടക്കയം ജോണുണ്ടല്ലോ. സനല്‍ ഇടമറുകും

എരുമേലി പേട്ടതുള്ളലിന്‌ ഇന്നത്തെ അത്ര പ്രശസ്തി കൈവന്നിട്ടില്ലാത്ത കാലം.
1975 ജനുവരി 5 ലെ ജനയുഗം വാരികയില്‍ ,ഞാന്‍ പേട്ടതുള്ളലിനെ കുറിച്ചു
വിശദമായി ഒരു സചിത്ര ലേഖനം എഴുതി. അമ്പലപ്പുഴ സംഘം പേട്ട കെട്ടുമ്പോള്‍
കൃഷ്ണപരുന്തു വരുന്നതും
ആലങ്ങാട്ടു സംഘം തുള്ളുമ്പോള്‍ , നക്ഷത്രം കാണപ്പെടുന്നതും അതില്‍ എടുത്തു പറഞ്ഞിരുന്നു.
പരാമര്‍ശങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്‍
യുക്തിവാദികളെ വെല്ലുവിളിച്ചു. ജോസഫ്‌ ഇടമറുകും കൂട്ടരും അതേറ്റെടുത്തു.
അവരുടെ പ്രതിനിധിയായി
ജോണ്‍ മുണ്ടക്കയം
എന്നൊരു പയ്യന്‍ ഒരാഴ്ചക്കാലം നിരീക്ഷണം നടത്തി ഒരു ഗരുഡന്‍ ഡയറി തയ്യാറാക്കി.
പേട്ട തുള്ളല്‍ സമയത്ത്‌ പരുന്തിനെ കണ്ടില്ലാ എന്നും ഏതാനും കാക്കകളെ മാത്രം
കണ്ടുവെന്നും എന്നാല്‍ മറ്റു സമയങ്ങളില്‍ പരുന്തുകളെ കണ്ടിരുന്നു എന്നും ആയിരുന്നു
മുണ്ടക്കയം ജോണിന്‍റെ നിഗമനം.അതു ശരിയോ തെറ്റോ എന്നു കണ്ടെത്തുക അക്കാലത്തു
സാധ്യമായിരുന്നില്ല.
പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും (1976)
എന്ന എന്‍റെ പുസ്തകത്തില്‍ എന്റെ ലേഖനം കാണാം.

ശബരിമലയും പരുന്തു പറക്കലും മകരവിളക്കും (1988)
എന്ന ഇടമരുകിന്‍റെ പുസ്തകത്തില്‍ ജോണിന്റെ ഗരുഡന്‍ ഡയറിയും
ഗരുഡന്‍ വന്നില്ല ; പകല്‍ നക്ഷത്രം ഉദിച്ചില്ല
എന്ന ഇടമറുകു ലേഖനവും വായിക്കാം.

രസകരമായ കാര്യം :
2008 ജനുവരി 11 ഉച്ച്ക്കു മനോരമ ചാനലില്‍
അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ തല്‌സമയം കാട്ടി.
ഇടക്കിടെ ആകാശത്തില്‍ വട്ടമിട്ടു പറന്നിരുന്ന കൃഷ്ണപരുന്തിനെ
പലതവണ മനോരമ കാട്ടിക്കൊടുത്തു.
അന്നത്തെ പയ്യന്‍സ്‌, ജോണ്‍ മുണ്ടക്കയം, ഇന്നു മനോരമയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്‌.
മനോരമയില്‍ കടന്നതോടെ ജോണിന്‍റെ യുക്തിവാദം കുഴിച്ചു മൂടപ്പെട്ടിരിക്കും.
ജോസഫ്‌ ഇടമറുക്‌ ഇന്നില്ല. മകന്‍ സനല്‍ പിതാവിന്‍റെ കാല്‍ നഖേന്ദു
മരീചികള്‍ പിന്തുടരുന്നു.
മനോരമയിലെ ജോണ്‍ മുണ്ടക്കയത്തിനും സനല്‍ ഇടമറുകിനും
മനോരമ ചാനലില്‍ വന്ന ദൃശ്യത്തെ കുറിച്ചു പരയാനുള്ളതു കേള്‍ക്കാന്‍ താല്‍പ്പര്യം.
മ്നോരമ ചാനലിലെ ദൃശ്യം ഇതോടൊപ്പം

2 comments:

Manoj മനോജ് said...

ഒളിമ്പിക്സ് ഉല്‍ഘാടനത്തിന് തത്സമയ പ്രക്ഷേപണം ചെയ്ത വെടികെട്ട് ചൈന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആളുകളെ പറ്റിച്ചതാണെന്ന് നമ്മള്‍ കണ്ടതല്ലേ.

മകരവിളക്ക് സമയത്തും പരുന്ത് പറക്കുന്നത് എല്ലാ കൊല്ലവും ടി.വി.ക്കാര്‍ നമുക്ക് കാട്ടി തരാറുള്ളതല്ലേ.

യേശുവിന്റെയും, കന്യാമറിയത്തിന്റെയും പടങ്ങളില്‍ നിന്ന് രക്തം ഒലിക്കുന്ന, ഗണപതിമാര്‍ പാല് കുടിക്കുന്ന ഈ കാലത്ത് വിശ്വാസികളുടെ വിശ്വാസം പിടിച്ച് പറ്റുവാന്‍ പരുന്തല്ല വേണ്ടിവന്നാല്‍ പുള്ളിപുലി വരെ രംഗത്തിറങ്ങും.

ബാബുരാജ് said...

പ്രിയ കാനം സര്‍,
വളരെ പണ്ട്‌, സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്തു തന്നെ ഞാന്‍ ഈ പറഞ്ഞ കൃഷ്ണപ്പരുന്തിനെ കണ്ടിട്ടുള്ളതാണ്‌. അന്നു പോലും അതില്‍ അത്ഭുതം തോന്നിയിരുന്നില്ല എന്നു തന്നെയല്ല, ആരാണ്‌, എവിടെനിന്നാണ്‌ ഇതിനെ ഇപ്പോള്‍ തുറന്നു വിട്ടത്‌ എന്നാണ്‌ ചിന്തിച്ചത്‌.
എന്റെ അറിവ്‌ ശരിയാണെങ്കില്‍ താങ്കള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നു. അവിടെ വെച്ച്‌ താങ്കളുടെ നിലപാടുകള്‍ ആയിരുന്നോ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്‌? അല്ലെങ്കില്‍ താങ്കള്‍ക്ക്‌ എതിരഭിപ്രായമുണ്ടായിരുന്ന എന്തെങ്കിലും സര്‍ക്കാര്‍ നിലപാടുകള്‍ ഉണ്ടായപ്പോള്‍ താങ്കള്‍ രാജിവെച്ച്‌ ഇറങ്ങിപ്പോന്നോ?
താങ്കള്‍ ഇത്ര ബാലിശമായി ചിന്തിക്കുന്നതില്‍ ഖേദിക്കുന്നു.