Monday 31 January 2011

പുരാണപുരുഷനും ചരിത്രപുരുഷനും

പുരാണപുരുഷനും ചരിത്രപുരുഷനും
പന്തളം കോവിലകം നിര്‍മ്മിക്കപ്പെട്ടത് ഏ.ഡി.700 ആണെന്നു പുരാണിക് എന്‍സൈക്ലോപീഡിയാ
പറയുന്നു എന്ന്‍ യൂ.കമലാനാഥന്‍( മാതൃഭൂമി ആഴ്ചപ്പതിപ്പു 88:48 ഫെബ്രു.6-12,2011) പേജ് 10
" മുന്നൂറും പുനരേഴുപത്തുമതിനോടേഴും മുറയ്ക്കൊപ്പമായ്
വന്നോരാണ്ടഥ പാണ്ഡ്യഭൂപതി കുടുംബത്തോടുമപ്പന്തളേ
തോന്നല്ലൂരില്‍...."
എന്നശബരിഗിരിവര്‍ണ്ണനപ്രകാരം കുടിയേറ്റം കൊ.വ.377(ഏ.ഡി1202) ല്‍ ആവണം.പുരാണിക് എന്‍സൈക്ലോപീഡിയായും
ഒപ്പം കമലാനാഥനും ശാസ്താവും അയ്യപ്പനും ഒരാളെന്നു തെറ്റിദ്ധരിക്കുന്നു.ശൈവവൈഷ്ണവ മല്‍സരം ഒഴിവാക്കാന്‍ ശങ്കരാചാര്യര്‍
ശങ്കര നാരായണനെ സൃഷ്ടിച്ചതുപ്പൊലെ സൃഷ്ടിച്ചതാവണം ഹരിഹരപുത്രനായ ശാസ്താവിനേയും.
എങ്കില്‍ ശാസ്താവ് എന്ന അത്യാധുനിക പുരാണ പുരുഷന്‍ സൃഷ്ടിക്കപ്പെട്ടത് ശങ്കരാചാര്യരുടെ കാലത്ത് (ക്രി.പി. 788 - 820) ആവണം.
അയ്യന്‍ അയ്യപ്പന്‍ എന്ന വീരമണികണ്ഠന്‍ എന്ന ചരിത്ര പുരുഷന്‍ ജീവിച്ചിരുന്നത് പതിമൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആവണം.
ഉദയന്‍ എന്ന കൊള്ളക്കാരന്‍ നശിപ്പിച്ച കാനന ക്ഷേത്രം പുനര്‍നിര്‍മ്മിച്ചതോടെ അപ്രത്യക്ഷനായ/ കൊല്ലപ്പെട്ട സേനാനായകന്‍
പുരാണത്തിലെ ശാസ്താവിന്റെ അവതാരം എന്നു ജനം വിശ്വസിച്ചു തുടങ്ങി എന്നു മാത്രം.

No comments: