Wednesday 20 August 2008

ചിറക്കടവു വേലകളി

പണ്ട്‌ വഞ്ഞിപ്പുഴ തമ്പുരാന്റെ ആധിപത്യത്തിലായിരുന്നു ചിറക്കടവ്‌, ചെറുവള്ളി,പെരുവന്താനം ക്ഷേത്രങ്ങള്‍. നാട്ടുപ്രമാണിമായിരുന്ന മാലമല കൈമല്‍, കാമനാമഠം പണിക്കര്‍, കാരിയില്‍ കാരണവ,ര്‍ എന്നിവരുടെ നേതൃത്വത്തില്‍ തമ്പുരാന്റെ സംരക്ഷണത്തിനായി നായര്‍ പട്ടാളമുണ്ടായിരുന്നു. തമ്പുരാന്റെ ആധിപത്യം കഴിഞ്ഞപ്പോള്‍, അവരെ ചിറക്കടവു മഹാദേവന്റെ അംഗരക്ഷകരാക്കി,രണ്ടു സംഘമാക്കി. അമ്പലപ്പുഴ വേലകളിയുടെ വേഷമായ ചുമന്ന പട്ട്‌ തലയില്‍ കെട്ടിയ തലപ്പാവ്‌ വെള്ളമുണ്ടിനു മുകളില്‍ ചുമന്ന പട്ടു കൊണ്ടുള്ള ഉടുത്തുകെട്ടുംസ്വീകരിച്ചു. ഓച്ചിറക്കളിയിലെ വാളും പരിചയും ആയുധമാക്കി. ഉത്സവത്തിനു വേലകളി സ്ഥിരമാക്കി. മാമല്‍ക്കൈമളുടേത്‌ തെക്കുംഭാഗം. കാമനമഠം പണിക്കരുടേത്‌ വടക്കുംഭാഗം. ഏഴാം ഉത്സവത്തിനു തെക്കും ഭാഗം. എട്ടാം ഉത്സവത്തിനു വടക്കും ഭാഗം. ഒന്‍പതിനും പത്തിനുംഇരുവരും ചേര്‍ന്നു " കൂടിവേല".

1 comment:

Sureshkumar Punjhayil said...

Really informative. Best wishes.