Wednesday 20 August 2008

"ഹരിവരാസനം"

ശബരിമല ശാസ്താവിന്‍റെ ഉറക്കു പാട്ടായ "ഹരിവരാസനം" കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യര്‍ രച്ചിചതാണ്‌.
ഹരിഹരപുത്രനായ ശാസ്താവിന്‍റെ വിശ്വസുന്ദരമായ രൂപഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന
ഹരിവരാസനം കീര്‍ത്തനം സമാനതകളില്ലാത്ത ദേവ സംഗീതമാണ്‌ .ആദി താളത്തില്‍ മധ്യമാവതി രാഗത്തില്‍
സംസ്കൃതപദങ്ങളാല്‍ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഈ കീര്‍ത്തനത്തിനുള്ളത്‌.അതില്‍ ഏഴുപാദം
മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാന്‍ നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ രാത്രി 10.55 ന്‌ പാടാറുള്ളത്‌.

മണികണ്ഠനെന്ന് അയ്യന്‍ അയ്യപ്പന്‍, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്‌ "കമ്പക്കുടി". പന്തളത്തു നിന്നും പുലിപ്പാലിനു പോയ അയ്യന്‍ അയ്യപ്പന്‍
വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളില്‍ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ
പാട്ടി "കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാന്‍ കൊടുത്തു.വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി
നല്‍കിയ കുടുംബം മേലില്‍ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പന്‍ അരുളിച്ചെയ്തു.
ആ കുടുംബത്തില്‍ ജനിച്ച സുന്ദരേശയ്യര്‍ രചിച്ച കീര്‍ത്തനം ആണ് ഹരിവരാസനം.
നാലപ്പതുകളില്‍ ശബരിമല വലിയ കാടായിരുന്നു.ഭക്തര്‍ തീരെ കുറവും.ആലപ്പുഴകാരനായ വീ.ആര്‍.ഗോപാലമേനോന്‍ എന്നൊരു
ഭകതന്‍ ശബരിമലയില്‍ ചെറിയൊരു കുടില്‍ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന
ശബരിമല മേള്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോന്‍ ആയിരുന്നു.മേനോന്‍ ദിവസവും ദീപാരാധന
സമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോര്‍ഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോള്‍ മേനോനെ കുടിയിറക്കി.
വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റില്‍ അനാഥനായി മേനോന്‍ മരണമടഞ്ഞു.സുഹൃത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞ
മേള്‍ ശാന്തി അന്നു നടയടക്കും മുന്‍പു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു.പിന്നെ ആ ആലാപനം
പതിവായി.

1950 ല്‍ ശബരിമല ക്ഷേത്രം അഗ്നിക്കിരയായപ്പോള്‍, "ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം തകരും"
എന്നു മുഖ്യമന്ത്രി സി.കേശവന്‍ പ്രസ്താവിച്ച കാലഘട്ടത്തില്‍, അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കാന്‍, "വിമോചനാനന്ദ സ്വാമികള്‍ "
ആയി മാറിയ കൃഷ്ണന്‍ നായര്‍ ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി.ഹരിവരാസനം കീര്‍ത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു.
ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനു സംഭാവന പിരിച്ചു. അദ്ദേഹത്തിന്‍റെ ചിത്രം വച്ചാരാധിക്കുന്നവര്‍ തമിഴ്‌, ആന്ധ്രാ,കര്‍ണ്ണാടക
സംസ്ഥാനങ്ങളില്‍ ധാരാളമുണ്ട്‌. യേശുദാസ്സും ജയവിജയന്‍മാരും ഹരിവരാസനം ആപാദമധുരമായി പാടിയിട്ടുണ്ട്‌.
യേശുദാസ് ഈ കീര്‍ത്തനം വീണ്ടും പാടി റിക്കാര്‍ഡു ചെയ്യാന്‍ പോകുന്നു.

ശബരിമല അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. സീ.കേശവനു മകന്‍ ഭദ്രന്‍ വിമാനാപകടത്തില്‍ മരണമടയുന്നതു കാണേണ്ടി
വന്നു.ബാലനും കൗമുദിയും തകരുന്നതിനു മുന്‍പു ഈ ലോകത്തോടു വിടപറഞ്ഞു.അനന്തര തലമുറ എവിടെയെന്നാര്‍ക്കുമറിഞ്ഞുകൂടാ.
തീവയ്പ്പിനു നേതൃത്വം നല്‍കിയ കാഞ്ഞിരപ്പള്ളിയിലെ സമ്പന്നരും നശിച്ചു. ശബരിമല ക്ഷേത്രം വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍
ഭക്തരെ ആകര്‍ഷിച്ചു ലോകപ്രശസ്തി നേടുന്നു.

1 comment:

Sureshkumar Punjhayil said...

Really nice one. Best wishes...!